Latest NewsKeralaNews

ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരപരാധികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് : കേരള പൊലീസില്‍ സംഘപരിവാര്‍ സ്വാധീനം വന്‍ തോതില്‍ വര്‍ദ്ധിച്ച് വരികയാണെന്ന് പോപുലര്‍ ഫ്രണ്ട്. ഈ പ്രവണത വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ.റഊഫ് പറഞ്ഞു. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നിരപരാധികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ പ്രചാരണം ശക്തമാക്കും.

Read Also : മനുഷ്യന്റെ തലച്ചോർ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാം : ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് പരീക്ഷണം ഉടൻ

‘കേസുകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താമെന്ന് നോക്കേണ്ട. എത്ര കണ്ട് കള്ളക്കേസുകള്‍ ചുമത്തിയാലും നിയമപരമായി നേരിടും. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം മാദ്ധ്യമങ്ങള്‍ ഗൗരവമായി ചര്‍ച്ചക്കു വിധേയമാക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സോണല്‍ പ്രസിഡന്റ് എം.വി. റഷീദും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button