Latest NewsSaudi ArabiaNewsInternationalGulf

സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി

റിയാദ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ പൊതു സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന സമൂഹ അകല നിയമങ്ങളിലെ ലംഘനങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ദൈവത്തെ കോടതിയില്‍ വേരിഫിക്കേഷന് വേണ്ടി ഹാജരാക്കേണ്ടതില്ല: കീഴ് കോടതി തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതി

കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ നിയന്ത്രണങ്ങൾ കർശനമാക്കിയത്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടുന്നത്. അതേസമയം ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം റിയാൽ (39.6 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്വാറന്റെയൻ ലംഘനം നടത്തുന്നത് വിദേശികളാണെങ്കിൽ നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോവിഡ് വാക്‌സിൻ എടുത്തവർക്ക് പോസിറ്റീവ് ആയാൽ 7 ദിവസവും വാക്‌സിൻ എടുക്കാത്തവർക്ക് 10 ദിവസവുമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.

Read Also: ഫിറോസ്പൂരിലെ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : പ്രദേശത്തു നിന്നും ആളൊഴിഞ്ഞ പാക്കിസ്ഥാനി ബോട്ട് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button