NattuvarthaLatest NewsKeralaNewsCrime

ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു: ആറുപേര്‍ക്ക് പരിക്ക്

മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു

പരിയാരം: ദേശീയ പാതയില്‍ കാര്‍ ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദ് (22) ആണ് മരിച്ചത്. വടകര സ്വദേശി മസ്‌ക്കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷീര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read Also : കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍: ഭാര്യയും മകനും വെട്ടേറ്റ നിലയില്‍

ഇന്ന് പുലര്‍ച്ചയോടെ ഏഴിലോട് ദേശീയ പാതയിലായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ത്ഥികളായ ഇവര്‍ പാലക്കയംതട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവവരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button