Latest NewsKeralaNews

ആറുവര്‍ഷം, സംസ്ഥാനത്ത് പീഡനത്തിനിരയായത് 17000 കുട്ടികള്‍: 417 കേസില്‍ മാത്രം ശിക്ഷ

2021 ആഗസ്റ്റ് വരെ 2026 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും 196 കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പീഡനത്തിനിരയായത് 17,198 കുട്ടികളെന്ന് ആഭ്യന്തര വകുപ്പിന്റെ രേഖകള്‍. 14,000 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 417 കേസില്‍ മാത്രമാണ്. അതേസമയം 2021ല്‍ രജിസ്റ്റര്‍ ചെയ്ത 2501 കേസുകളില്‍ 992 എണ്ണത്തിന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം സിറ്റി, റൂറല്‍ സ്റ്റേഷന്‍ പരിധികളില്‍ മാത്രം ആറുവര്‍ഷത്തിനിടെ 2130 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Read Also : സംസ്ഥാനത്തെ ആ​രോ​ഗ്യ​മേ​ഖ​ല ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു: വീണാ ജോർജ്ജ്

2016ല്‍ പോക്‌സോ നിയമപ്രകാരം 2129 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021 ആഗസ്റ്റ് വരെ 2026 കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും 196 കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2017ല്‍ 2704 കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 2536 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അതില്‍ 124 കേസിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 3180 കേസ് 2018ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2993 എണ്ണത്തില്‍ മാത്രമാണ്. 67 കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 3640 കേസുണ്ടായ 2019ല്‍ 3368 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 24 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2020ല്‍ 3044 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2581 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 6 കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

കൊല്ലത്ത് ഈ കാലയളവില്‍ 1472 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട -607, ആലപ്പുഴ -907, കോട്ടയം -867, ഇടുക്കി -891, എറണാകുളം -1555, തൃശൂര്‍ -1421, പാലക്കാട് -1206, മലപ്പുറം -2053, കോഴിക്കോട് -1509, വയനാട് -730, കണ്ണൂര്‍ -1051, കാസര്‍കോട് -781. റെയില്‍വേയില്‍ 18 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button