KeralaLatest NewsNews

സര്‍വേക്കല്ല് പിഴുതാല്‍ കെ-റെയില്‍ വരില്ലെന്നാണ് ചിലരുടെ ധാരണ, ചിന്താഗതി മാറണം : ഇ.പി ജയരാജന്‍

തിരുവനന്തപുരം : കെ റെയിൽ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദം. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും പറയുമെന്നും അദ്ദേഹം പറഞ്ഞു.

Reda Also  :  പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു: ദേഷ്യം മൂത്ത പിതാവിന്റെ അടിയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

‘കെ–റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ്. അത് വരും, വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യും. ഇതൊക്കെ ഏതോ കാലത്തെ ചിന്താഗതികളാണ്. ഇത് ആധുനിക കാലഘട്ടമാണ്, ലോകം വളരുകയാണ്, അതിനനുസരിച്ച് ചിന്തയും വളരണം. ഒരു നൂറുവർഷം അപ്പുറത്തെ ചിന്തയും കൊണ്ട് കോൺഗ്രസ് നടന്നാൽ ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് തകരും. മന്ദബുദ്ധി ബാധിച്ച ആളുകൾമാത്രമേ ഈ പദ്ധതിയെ എതിർക്കൂ’– ഇ.പി.ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button