KeralaLatest NewsNews

കൊടിമരങ്ങള്‍ നശിപ്പിച്ചു: ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

ധീരജിന്റെ കൊലപാതകത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയിലായി.

മലപ്പുറം: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മലപ്പുറത്തും പത്തനംതിട്ടയിലും ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ വേദിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വേദിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്.

read also: എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു: സംഭവം പ്രകടനത്തിനിടെ

പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തില്‍, കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചു. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ധീരജിന്റെ കൊലപാതകത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയിലായി. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button