KeralaLatest NewsIndia

പങ്കാളിയെ പങ്കുവെയ്ക്കൽ: പ്രകൃതി വിരുദ്ധ പീഡനവും ലൈംഗിക വൈകൃതങ്ങളും,സംഘത്തിൽ ഡോക്ടർമാരും അഭിഭാഷകരും പ്രവാസികളും 

നിർബന്ധത്തിനു വഴങ്ങി പലകുറി പ്രകൃതിവിരുദ്ധ പീഡനം നേരിട്ടു.

കൊച്ചി: സ്വാപ്പിങ്ങിന് (പങ്കാളിയെ പങ്കുവെയ്ക്കൽ) ഇരയായ ചങ്ങനാശേരി സ്വദേശിനിയാണ് സംഘത്തിന്റെ ഞെട്ടിക്കുന്ന പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. ഇവർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് പുറത്തറിയിച്ചത്. ഇതോടെയാണ് കേരളത്തിൽ സജീവമായ സ്വാപ്പിങ്ങ് റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായത്. പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഭർത്താവ് തന്നെ മറ്റുള്ളവർക്ക് കാഴ്ചവെച്ചെന്നു കാണിച്ച് ചങ്ങനാശേരി സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് ഭർത്താവ് തന്റെ സോഷ്യൽ മീഡിയാ സുഹൃത്തുക്കൾക്ക് നിർബന്ധിച്ച് കൈമാറിയെന്നാണ് യുവതിയുടെ മൊഴി. പരാതിക്കാരിയും ഭർത്താവും അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയുന്നതു വരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ ദുബായിലായിരുന്ന ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. കപ്പിൾസ് മീറ്റ് എന്ന സ്വാപ്പിങ് ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നു. തന്നെ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഭർത്താവ് നിർബന്ധിച്ചതായും യുവതി പറയുന്നു.വഴങ്ങിയില്ലെങ്കിൽ കുടുംബക്കാരുടേയും യുവതിയുടേയും പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തി. നിർബന്ധത്തിനു വഴങ്ങി പലകുറി പ്രകൃതിവിരുദ്ധ പീഡനം നേരിട്ടു.

തന്നെ മറ്റൊരാൾക്കൊപ്പം അയച്ചാൽ മാത്രമേ ഭർത്താവിന് അയാളുടെ പങ്കാളിയെ കിട്ടുകയുള്ളൂ എന്നതിനാൽ വഴിയ തോതിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു.ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ആപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. സംഘത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ അംഗങ്ങളാണ്. ഡോക്ടർമാർ, അഭിഭാഷകർ അടക്കമുള്ളവർ സംഘത്തിൽ സജീവമാണ്. നിലവിൽ 25 പേർ കറുകച്ചാൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളുടെ ഫോണുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button