Latest NewsNewsIndia

പത്താന്‍കോട്ട് സൈനിക ക്യാമ്പ് ആക്രമണം നടത്തിയ ഭീകര സംഘത്തെ പിടികൂടി : ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു

ചണ്ഡീഗഡ് : പത്താന്‍കോട്ട് സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി. അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച ആറ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഗുര്‍ദാസ്പൂര്‍ സ്വദേശികളായ അമന്‍ദീപ്, ഗുര്‍വീന്ദര്‍ സിംഗ്, പര്‍മീന്ദര്‍ കുമാര്‍, രജീന്ദര്‍ സിംഗ്, ഹര്‍പ്രീത് സിംഗ്, രമണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറ് ഗ്രനേഡ്, ഒരു പിസ്റ്റള്‍, ഒരു റൈഫിള്‍, ബുള്ളറ്റ് ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിജിപി വി കെ ബാവ്റ അറിയിച്ചു.

Read Also : എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പുതിയ അവകാശവാദവുമായി കെഎസ്‌യു

ഐ എസ് വൈ എഫ് തലവന്‍ ലഖ്ബീര്‍ സിംഗ് റോഡ്, ഇയാളുടെ അടുത്ത സഹായികളായ സുഖ്മീത്പാല്‍ സിംഗ് എന്ന സുഖ് ഭിഖാരിവാള്‍, സുഖ്പ്രീത് എന്നിവരുമായി ഭീകരാക്രമണ ആസൂത്രണം നടത്തുന്നതിനായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഭീകരര്‍ വെളിപ്പെടുത്തി.

പിടിച്ചെടുത്ത ഗ്രനേഡുകളും ആയുധങ്ങളും വെടിക്കോപ്പുകളും ലഖ്ബീര്‍ റോഡ് അതിര്‍ത്തിക്കപ്പുറത്ത് നിന്നും എത്തിച്ചതാണ്. രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നു. പത്താന്‍കോട്ടില്‍ രണ്ടുതവണ കൈ ഗ്രനേഡുകള്‍ എറിഞ്ഞതായും പ്രതികള്‍ സമ്മതിച്ചുന്നെ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ നവംബറില്‍ രണ്ട് തവണയാണ് പത്താന്‍കോട്ട് സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നത്. 2021 നവംബര്‍ 11 ന് രാത്രി 9.30 ന് ചക്കി പുല്ലിന് സമീപവും നവംബര്‍ 21 രാത്രി 9 മണിക്ക് പത്താന്‍കോട്ടിലെ സൈന്യത്തിന്റെ 21 ഉപമേഖലയായ ത്രിവേണി ദ്വാരിന് പുറത്തുമാണ് ഗ്രനേഡ് ആക്രമണം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button