KeralaLatest NewsNews

പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ട് : രഞ്ജു രഞ്ജിമാര്‍

നീ വിശ്വസിക്കുക നീ തനിച്ചല്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചർച്ചകൾ സജീവമാകുമ്പോൾ സമൂഹമാധ്യമത്തിൽ അതിജീവിത പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. നിരവധി പേരാണ് നടിക്ക് പിന്തുണ അറിയിച്ച്‌ രംഗത്ത് എത്തുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ നടിയെ പിന്തുണച്ച്‌ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

നടിയുടെ കൂടെ നിന്നതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വര്‍ക്കുകള്‍ ഇല്ലാതയായിട്ടുണ്ടെന്നും രഞ്ജു വെളിപ്പെടുത്തുന്നു. കുറെ നാളുകള്‍ക്ക് ശേഷം കാണാം എന്നു പറഞ്ഞ ആ ദിവസം ഓര്‍ക്കുമ്ബോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും രഞ്ജു കുറിച്ചു.

read also: വഴിയരികിലെ വിഗ്രഹത്തിന്​ കീഴില്‍ വെട്ടിയെടുത്ത തല: യുവാവിന്‍റെ ശരീരഭാഗം​ കണ്ടെത്താന്‍ കഴിഞ്ഞില്ല

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെ,

എന്റെ മക്കള്‍ക്ക്, നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു,

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ, ഇന്നും ആ ദിവസം ഓര്‍ക്കുമ്ബോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല, കുറെ നാളുകള്‍ക്കു ശേഷം നമ്മള്‍ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്ബോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന. love you my പോരാളി, ഇതില്‍ നിനക്ക് നീതി ലാഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം, കേരള govt, ലും indian നീതിന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം.

shortlink

Related Articles

Post Your Comments


Back to top button