Latest NewsElection NewsNewsIndia

പ്രധാനമന്ത്രിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ പങ്കും:മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച്മത്സരമെന്ന് സര്‍വേ

എംപിമാരും എംഎല്‍എമാരും നടത്തിയ പ്രവര്‍ത്തനങ്ങളും നിര്‍ണായക ഘടകമാകും

ഇംഫാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് എ ബി പി ന്യൂസ്-സീ വോട്ടര്‍ സര്‍വേ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ പങ്കും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എംപിമാരും എംഎല്‍എമാരും നടത്തിയ പ്രവര്‍ത്തനങ്ങളും നിര്‍ണായക ഘടകമാകും.

Read Also : ധീരജിന്റെ കൊലപാതകം: രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍

ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നതെങ്കില്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കര്‍ഷകരുടെ പ്രതിഷേധം, കൊവിഡ് തുടങ്ങിയവ രാജ്യത്ത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും സി വോട്ടര്‍ സര്‍വേയില്‍ വ്യക്തമാക്കുന്നു.

മണിപ്പൂരില്‍ കടുത്ത മത്സരം നടക്കുമെന്നാണ് സര്‍വേയില്‍ സൂചിപ്പിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപി 36 ശതമാനവും കോണ്‍ഗ്രസ് 33 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് സര്‍വേ. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 25 സീറ്റ് നേടുമെന്നാണ് പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button