IdukkiKeralaNattuvarthaLatest NewsNewsCrime

ധീരജിന്റെ കൊലപാതകം: രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്

തൊടുപുഴ: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ (21) കൊല്ലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍. കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also : ഇസിജി ടെക്നീഷ്യന്‍ നിയമനം

നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ജെറിന്‍ ജോജോയ്‌ക്കെതിരെ വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശി അഭിജിത് ടി. സുനില്‍ (21), കൊല്ലം സ്വദേശി എ.എസ്. അമല്‍ (23) എന്നിവര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്കാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ധീരജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കണ്ണൂര്‍ തൃച്ചംബരം പട്ടപ്പാറയിലെ പൊതുശ്മശാനത്തിന് സമീപം ഏതാനും ദിവസം മുമ്പ് സിപിഎം വാങ്ങിയ സ്ഥലത്താണ് സംസ്‌കാരം. പിന്നീട് വീടിന് സമീപത്ത് ഇന്നലെ പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് സ്മാരകമന്ദിരം പണിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button