Latest NewsKeralaNattuvarthaNewsIndia

വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു

കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. പ​ഠി​പ്പ് മു​ട​ക്കാ​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെയാണ് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ർ പ്ര​തി​ഷേ​ധവുമായി എം​യു​എം സ്കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തിയത്. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

Also Read:പ​ണ​യം​വെ​ച്ച സ്വ​ർ​ണ​ത്തി​ൽ തി​രി​മ​റി ന​ട​ത്തി 1.46 കോ​ടി ത​ട്ടി : കെ.പി.ബി നിധി ലിമിറ്റഡ്​ ജീവനക്കാരൻ പിടിയിൽ

ഇടുക്കി പൈ​നാ​വ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ധീ​ര​ജ് എ​ന്ന വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​സ്‌എ​ഫ്‌ഐ ഇ​ന്ന് പ​ഠി​പ്പ് മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എന്നാൽ സ്കൂൾ അധികൃതർ അടച്ചിടാൻ തയ്യാറാല്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു.

അതേസമയം, പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നുവെന്ന് മരണത്തിൽ സി പി എം നേതാവ് ജയരാജൻ പറഞ്ഞു. പരിക്കേറ്റവർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.സുധാകരന്റേത് ത് കണ്ണൂർ ശൈലിയാണ് പി ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button