KasargodKeralaNattuvarthaLatest NewsNews

മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ

മൂന്നാംമൈല്‍ പേരൂരിലെ രാജീവന്‍ (37), മാതമംഗലം കുറ്റൂർ താറ്റിയേരി ഷിജിന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിൽ. മൂന്നാംമൈല്‍ പേരൂരിലെ രാജീവന്‍ (37), മാതമംഗലം കുറ്റൂർ താറ്റിയേരി ഷിജിന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവാവിനെ ആക്രമിക്കുകയായിരുന്ന രണ്ടംഗസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എസ്‌.ഐക്കും പൊലീസുകാരനും പരിക്കേറ്റു.

Read Also : രണ്ടാം വിവാഹത്തിനായി യുവാവ് ഭാര്യയെ കൊന്നു വീട്ടിൽ കുഴിച്ചു മൂടി ടൈലും ഇട്ടു: വഴക്കിട്ടു പോയെന്ന് പരാതിയും നൽകി

ഞായറാഴ്ച്ച രാത്രി 11ഓടെ കോട്ടച്ചേരി നയാബസാറിലാണ് സംഭവം. മദ്യലഹരിയില്‍ രാജീവനും ഷിജിനും ചേര്‍ന്ന് മറ്റൊരാളെ ആക്രമിക്കുന്നതായി വിവരം ലഭിച്ചെത്തിയ എസ്‌.ഐ ശ്രീജേഷി‍ന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പൊലീസുകാരെ അക്രമിച്ചത്.

എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവർ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button