KeralaLatest NewsNews

പ്രതികളുടെ ജയിൽ മാറ്റം വേണമെന്ന് സിബിഐ: പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്

കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില പ്രതികളുടെ ജയിൽ മാറ്റം വേണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: പങ്കാളികളെ മറ്റുള്ളവര്‍ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന, വൈകൃതം പിടിച്ചവന്മാരെയൊക്കെ ചങ്ങലക്കിടുകയാണ് വേണ്ടത്: അനുജ

കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും ആണ് ഇന്ന് പരിഗണിക്കുക. ഡിസംബർ 30ന് കേസ് എടുത്തെങ്കിലും അപേക്ഷകൾ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസില്‍ ആകെ 24 പ്രതികളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button