Latest NewsNewsIndiaCrime

അച്ഛനും അമ്മയുമില്ലാത്ത 16 കാരിയെ ബന്ധുക്കൾ പീഡിപ്പിച്ച് ഗർഭിണിയാക്കി: 9 പേർ അറസ്റ്റിൽ

ചെന്നൈ: അച്ഛനും അമ്മയും ഇല്ലാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുക്കൾ അടക്കം 9 പേർ അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 16 വയസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഇവരുടെ മകനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. വെങ്കടേശന്‍ (77), ഇളയരാജ (28), എം. വെങ്കടേശന്‍ (24), പ്രഭു (37), ബാബു (22), ഏഴുമല (26), സത്യരാജ് (28) എന്നിവരാണ് പിടിയിലായത്. പീഡനവിവരം മറയ്ക്കാന്‍ ശ്രമിച്ചതിന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

Also Read:ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍

പെൺകുട്ടിയുടെ അമ്മയും അച്ഛനും നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ഇതിനു ശേഷം അമ്മയുടെ സഹോദരിയുടെ വീട്ടിൽ ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇവരുടെ മകൻ ആണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി പലതവണ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പീഡിപ്പിച്ചു. ഇതറിഞ്ഞ മറ്റ് രണ്ട് ബന്ധുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയുടെ അമ്മാവനും ഇക്കൂട്ടത്തിലുണ്ട്. പീഡനവിവരം പ്രതികൾ നാട്ടുകാരായ സുഹൃത്തുക്കളോട് പറഞ്ഞു. ശേഷം ഇവരും പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. 7 മാസത്തോളം പലതവണയായി 8 പേരും പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. ആരോടെങ്കിലും പറഞ്ഞാൽ വീട്ടിൽ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി.

ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിഴുപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ ഇവരോട് ഗർഭപരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിനു തയ്യാറായില്ല. സംശയത്തെ തുടർന്ന് ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കി, ഗർഭിണി ആണെന്ന് സ്ഥിരീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button