KeralaCinemaMollywoodLatest NewsNewsEntertainment

‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്, ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ സിനിമ ചെയ്യും’: ഒമർ ലുലു

നടൻ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാൽ താൻ സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കോടതിയിൽ നാടാണ് കൊണ്ടിരിക്കുന്ന കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹം ശിക്ഷിക്കപെടുമെന്നും, അല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാകുമെന്നും ഒമർ ലുലു വ്യക്തമാക്കുന്നു. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും സംഭവിക്കാറില്ലേ എന്ന് ചോദിച്ച ഒമർ ലുലു, മനുഷ്യന്മാർക്ക് തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് നമുക്ക് അറിയില്ലെന്നും അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയൂ എന്നും അതുകൊണ്ട് സത്യം ജയിക്കട്ടെ എന്നും വ്യക്തമാക്കുന്നു.

Also Read:നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് “സത്യം ജയിക്കട്ടെ’, ഒമർ ലുലു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുമായി ദിലീപിനെ താരതമ്യം ചെയ്യുന്നവർക്കും സംവിധായകൻ മറുപടി നലകുന്നുണ്ട്. ദിലീപ് നിലവിൽ പ്രതിയാണെന്നും കുറ്റക്കാരൻ അല്ലെന്നും ഒമർ ലുലു ചൂണ്ടിക്കാണിക്കുന്നു. തന്റെ പോസ്റ്റിനു താഴെ കമന്റ് ആയിട്ടായിരുന്നു ഒമർ ലുലു ഇങ്ങനെ വ്യക്തമാക്കിയത്.

Also Read:മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..

‘ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു. എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ സ്വാധീനിച്ച വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ പ്രിയതാരം ആണ്.അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് കൊണ്ട്‌ പോയി വേവിക്കുക, ഇവിടെ വേണ്ടാ. കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ’, ഒമർ ലുലു എഴുതി.

അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ് ഇടപെടലുകൾ നടത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്ര കുമാർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തി രഹസ്യ മൊഴി നൽകി. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button