Latest NewsIndiaInternational

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിംഗ് : ഇന്ത്യയ്ക്ക് ഏഴ് പോയിന്റ് വളർച്ച

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക നിലവിൽ വന്നു. പാസ്പോർട്ട് റാങ്കിംഗ് വിലയിരുത്തുന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ആണ് പുതുക്കിയ റാങ്കിംഗ് പട്ടിക പുറത്തു വിട്ടത്.

ഏറ്റവും ശക്തമായ പാസ്പോർട്ടെന്ന ഒന്നാം സ്ഥാനം വഹിക്കുന്നത് ജപ്പാനും സിംഗപ്പൂരുമാണ്. ഈ രണ്ടു രാജ്യങ്ങളുടെയും പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ നിങ്ങൾക്ക് 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കും. ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് എന്ന സ്ഥാനം അലങ്കരിക്കുന്നതും, അത്ഭുതമെന്ന് പറയട്ടെ, രണ്ടു രാജ്യങ്ങളാണ്. ജർമനിയും ദക്ഷിണ കൊറിയയും ആണ് രണ്ടാം സ്ഥാനത്ത്. 190 രാജ്യങ്ങളിലേക്ക് ഈ പാസ്പോർട്ട് വഹിച്ചു കൊണ്ട് വിസയില്ലാതെ പ്രവേശിക്കാം.

പാസ്പോർട്ട് റാങ്കിംഗ് പ്രകാരം കഴിഞ്ഞവർഷം ഇന്ത്യ 90-മത് ആയിരുന്നു. എന്നാൽ, ഇക്കുറി ഏഴ് പോയിന്റുകൾ ഉയർന്ന് ഭാരതം 83-മത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. റാങ്കിംഗ് പ്രകരം ഏറ്റവും താഴെയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button