Latest NewsNewsIndia

വിവാഹപ്രായം ഉയര്‍ത്തുന്നത് സ്വയം പര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും : പ്രധാനമന്ത്രി മോദി

ഇന്ത്യയില്‍ ആണ്‍- പെണ്‍ വേര്‍ തിരിവില്ല

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആണ്‍-പെണ്‍ വേര്‍തിരിവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരിക്കുക, കീഴടക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ മന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ ഇന്ന് ഏത് രീതിയിലെത്താനും പ്രാപ്തരായിക്കഴിഞ്ഞു. ഇത് വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയിലെ ടെക്നോളജി സെന്റര്‍ ഓഫ് എംഎസ്എംഇ മിനിസ്ട്രി ആന്റ് പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : കാബൂളിൽ സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം: രണ്ട് പേർക്ക് പരിക്ക്

‘രാജ്യം ഇന്ന് സുവര്‍ണ കാലഘട്ടത്തിലേക്കാണ് കടക്കുന്നത്. 50,000 സ്റ്റാര്‍ട്ട്അപ്പുകളാണ് അടുത്ത വര്‍ഷങ്ങളിലായി രാജ്യത്ത് ആരംഭിച്ചത്. അതില്‍ 10,000 എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ തുടങ്ങിയതാണ്. കൊറോണ പ്രതിസന്ധിക്കിടയിലും സാമ്പത്തിക രംഗത്ത് ഇന്ത്യ പിന്നോട്ട് പോയിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായാണ് കണക്കാക്കുന്നത്. അത് കൊണ്ടുതന്നെയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതും. ഇത് അവര്‍ക്ക് പഠിക്കാനും സ്വയം പര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും അവസരം നല്‍കും’, നരേന്ദ്ര മോദി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button