Latest NewsNewsInternational

കാബൂളിൽ സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം: രണ്ട് പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെ സ്‌ഫോടനം. രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്കേറ്റു. കാബൂളിൽ രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപവക്താവ് അഖിൽ ജൻ ഒസം ആണ് ഇക്കാര്യം അറിയിച്ചത്.

ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Reda Also  :  ‘ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്, എത്ര മനോഹരമായ ആചാരങ്ങൾ’: സി പി എമ്മിന്റെ മെഗാ തിരുവാതിരയെ വിമർശിച്ച് മനില സി മോഹൻ

അതേസമയം, ഇന്നലെ പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള കിഴക്കൻ അഫ്ഗാനിസ്ഥാൻ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. അപകടത്തിൽ ഒമ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button