KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം: 20 കാരന്‍ അറസ്റ്റില്‍

ബലപ്രയോഗത്തിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി

കോട്ടയം: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എണ്‍പത്തെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ് കിടങ്ങൂര്‍ പൊലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

Read Also : അപേക്ഷ നല്‍കിയിട്ടും ലോണ്‍ കിട്ടിയില്ല: രാത്രി ബാങ്കിന് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, 12 ലക്ഷത്തോളം രൂപയുടെ നഷ്ടം

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രസാദിനെ പൊലീസ് സംഘം ഒളിസ്ഥലത്ത് നിന്നാണ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കിടങ്ങൂര്‍ എസ്.എച്ച്.ഒ. കെ ആര്‍ ബിജു, എസ്.ഐ. കുര്യന്‍ മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button