ErnakulamKeralaNattuvarthaLatest NewsNews

റ​ബ​ർ പു​ക​പ്പു​ര​യ്‌​ക്ക് തീ ​പി​ടി​ച്ച് 500 കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു

പു​ക​പ്പു​ര​യ്‌​ക്കു​ള്ളി​ൽ ​നി​ന്ന് റ​ബ​ർ ഷീ​റ്റു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു

ഇ​ല​ഞ്ഞി: കൂ​രുമ​ല​യ്‌​ക്ക് സ​മീ​പം റബർ പു​ക​പ്പു​ര​യ്‌​ക്ക് തീ ​പി​ടി​ച്ചു. കൂ​രുമല സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം ഇ​ട​യാ​ർ കാ​ട്ടൂ​പ്പാ​ടം (കോ​വൂ​ർ) മി​റ്റി ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്തേ​ക്ക​റോ​ളം റ​ബ​ർ തോ​ട്ട​ത്തി​ന്‍റെ ഉ​ള്ളി​ലു​ള​ള പു​ക​പ്പു​ര​യ്‌​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

Read Also : ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ: തിരുവാതിരയ്ക്കെതിരെ വ്യാപക ട്രോൾ

വ്യാഴാഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 500 കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു. പു​ക​പ്പു​ര​യ്‌​ക്കു​ള്ളി​ൽ ​നി​ന്ന് റ​ബ​ർ ഷീ​റ്റു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​യാ​യ രാ​ജീ​വാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ക​ണ്ട​ത്. തുടർന്ന് കൂ​ത്താ​ട്ടു​കു​ള​ത്തു ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തിയാണ് തീ ​അ​ണ​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button