KeralaLatest NewsNews

‘എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന്…’: അഞ്‍ജു പാർവതിയുടെ കണ്ടെത്തലുകൾ

അഞ്‍ജു പാർവതി പ്രഭീഷ്

ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് പറയേണ്ടത് ?

പാർട്ടിക്ക് വേണ്ടി അമരത്വം വരിച്ചവനെന്ന അമരവാകൃങ്ങളുടെ അകമ്പടിയോടെ എന്നേയ്ക്കും നിശബ്ദനായി തീർന്ന ഒരു ഇരുപത്തൊന്നുകാരന്റെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള ഒരു വിലാപയാത്ര അങ്ങ് വടക്ക് നടക്കുമ്പോൾ ഇങ്ങ് തെക്ക് അതേ പാർട്ടിയിലെ പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ മെഗാ തിരുവാതിര അരങ്ങേറുന്നു!

എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന് .

വടക്കൊരു വീട്ടിൽ തുന്നിക്കെട്ടിയ മകന്റെ മൃതശരീരം ഒരു നോക്ക് കാണാൻ കാത്ത്, പതം പറഞ്ഞ് തല തല്ലിക്കരഞ്ഞ് ഒരമ്മ ഹൃദയം പൊട്ടി വിലപിക്കുമ്പോൾ തെക്കൊരു മൈതാനത്ത് 502 മഹിളാമണികൾ അണിനിരന്ന് കൈക്കൊട്ടി കളിച്ച് തമ്പ്രാന്റെ അപദാനങ്ങൾ പാടുന്നു.

എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന്.

ഒരു ഭാഗത്ത് സൈബർ അന്തിണികൾ ഫേസ്ബുക്കിൽ നിലവിളി ശബ്ദം ഇട്ട് കരഞ്ഞു കൂവുന്നു. മറുവശത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകൾ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ’യെന്ന് ഉച്ചത്തിൽ പാടി കുമ്മിയടിക്കുന്നു.

എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന്.

Also Read:‘സുൽത്താൻ വാരിയൻകുന്നൻ അവാർഡ്, സലിം അലി അവാർഡ്’: ഇനി വരാൻ പോകുന്നത് പുരസ്‌കാര പെരുമഴക്കാലമെന്ന് അഡ്വ. ജയശങ്കർ

ഒരു ഭാഗത്ത് പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടതെന്ന ചെമ്പട്ടു സഖാക്കന്മാരുടെ ആഹ്വാനം നടക്കുമ്പോൾ മറുവശത്ത് ഒരു രക്തസാക്ഷിയെ കിട്ടിയ ആശ്വാസത്തിൽ വെടലച്ചിരിയുമായി സ്ത്രീരത്നങ്ങളുടെ പെർഫോമൻസ് കണ്ട് കയ്യടിച്ചാനന്ദിക്കുന്നു നേതാക്കൾ.

എന്നിട്ടും നിങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു മനുഷ്യരാവണമെന്ന്.

നിങ്ങൾ സഖാക്കളും ഞങ്ങളുമായിട്ടുള്ള വൃത്യാസവും ഇതു തന്നെയാണ്. നിങ്ങൾ മനുഷ്യരാവണമെന്ന് BGM ഇട്ട് വെറുതെ പാടിക്കൊണ്ടേയിരിക്കുന്നു. ഞങ്ങൾ പ്രവൃത്തി കൊണ്ട് മനുഷ്യരാണെന്ന് തെളിയിച്ചുക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളിലൊരുവൻ നഷ്ടപ്പെടുമ്പോൾ ഞങ്ങൾക്ക് ഹൃദയം കൊണ്ട് കരയുവാൻ കഴിയുന്നത് ! ഞങ്ങളുടെ നേതാക്കൾക്ക് പൊട്ടിക്കരയുവാൻ കഴിയുന്നത് ! ബക്കറ്റുപ്പിരിവ് നടത്താതെ, അതിൽ നിന്നും കയ്യിട്ടു വാരാതെ ഇരയായവന്റെ കുടുംബത്തിനു എന്നെന്നും സാന്ത്വനമാവാൻ കഴിയുന്നത്.

നിങ്ങൾ മനുഷ്യരാവണം എന്ന് മനുഷ്യരാവാതെ പാടുന്നു. ഞങ്ങൾ പാടാതെ മനുഷ്യനാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്നു !

shortlink

Related Articles

Post Your Comments

Related Articles


Back to top button