Latest NewsNewsIndia

വീണ്ടും അണുബാധയുണ്ടാകാത്ത, വര്‍ഷങ്ങളോളം ഫലപ്രാപ്​തി നല്‍കുന്ന വാക്​സിനുകള്‍ നമുക്ക്​ ആവശ്യമാണ്: ബില്‍ ഗേറ്റ്​സ്​

അമേരിക്ക: വീണ്ടും അണുബാധയുണ്ടാകാത്തതും വര്‍ഷങ്ങളോളം ഫലപ്രാപ്​തി നല്‍കുന്നതുമായ വാക്​സിനുകള്‍ നമുക്ക്​ ആവശ്യമാണെന്ന് പ്രമുഖ ബിസിനസ് മാൻ ബില്‍ ഗേറ്റ്​സ്​. പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത ആളുകള്‍ പോലും വൈറസിന്റെ പുതിയതും ശക്തവുമായ വകഭേദങ്ങള്‍ കാരണം വീണ്ടും രോഗബാധിതരാകുന്നുവെന്നും, കൂടാതെ വാക്​സി​ന്റെ ഫലപ്രാപ്തിയുടെ ദൈര്‍ഘ്യം ഇപ്പോഴും വളരെ കുറവാണെന്നും ബില്‍ ഗേറ്റ്​സ്​ ട്വിറ്ററില്‍ കുറിച്ചു.

Also Read:കസാഖ്സ്ഥാൻ ഇപ്പോൾ സുരക്ഷിതം : പ്രസിഡന്റ് ടോക്കായേവ്

‘വീണ്ടും അണുബാധയുണ്ടാക്കാത്തതും വര്‍ഷങ്ങളോളം ഫലപ്രാപ്​തി നല്‍കുന്നതുമായ വാക്​സിനുകളാണ് നമുക്ക്​ ആവശ്യം. കുറച്ച്‌​ കാലത്തേക്കെങ്കിലും നാം വര്‍ഷാവര്‍ഷം കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കേണ്ടി വന്നേക്കാം. കോവിഡി​ന്റെ ഉത്ഭവം മറ്റൊരു ജീവിയില്‍ നിന്നാണെന്ന്​ തെളിയിക്കുന്ന ഡാറ്റകളുണ്ട്. ലാബുകളെല്ലാം അതീവ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ഭാവിയില്‍ മറ്റ് ജീവജാലങ്ങളില്‍ നിന്ന്​ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്, അതിനാല്‍ തയ്യാറായി നില്‍ക്കാനായി ധാരാളം നിക്ഷേപം നടത്തേണ്ടതുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

‘കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ വെല്ലുവിളിക്കും. ഏറ്റവും ഗുരുതരമായി അത്​ ബാധിക്കുക വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ ആയിരിക്കും. ഒമിക്രോണ്‍ ഒരു രാജ്യത്ത്​ പടര്‍ന്നുപിടിച്ചു കഴിഞ്ഞാല്‍, അവിടുത്തെ കേസുകള്‍ ഇല്ലാതാവുകയും പിന്നാലെ കോവിഡിനെ ഒരു സീസണല്‍ ഫ്ലൂ പോലെ പരിഗണിക്കാനും തുടങ്ങിയേക്കും’, ബില്‍ ഗേറ്റ്​സ്​ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button