KeralaLatest NewsNews

കേണൽ ജി വി രാജ പുരസ്കാരം മുഹമ്മദ് റിയാസിന്

തിരുവനന്തപുരം: കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്‌കാരത്തിന് അർഹനായി മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലക്കു നൽകുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്​ അവാർഡ്​. ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളീയ കലയും സാഹിത്യവും പൈതൃകവും ലോകമെമ്പാടുമെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ജനുവരി അവസാനം തിരുവനന്തപുരത്ത്​ അവാർഡ്​ സമ്മാനിക്കും.

അതേസമയം, സംസ്ഥാന സർക്കാരിൻ്റേത് പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനസ്ഥാപിക്കപ്പെടണം. ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button