KeralaLatest NewsNewsIndia

കടം കേരളം തന്നെ വീട്ടണം, സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ല: ആശങ്ക അറിയിച്ച് കേന്ദ്രം

ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്ര സർക്കാർ. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും എടുക്കുന്ന കടം പൂർണമായും സംസ്ഥാനം തന്നെ വീട്ടുമെന്ന് ഉറപ്പാക്കണമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയിൽ ചീഫ് സെക്രട്ടറിയുമായും കെ റെയിൽ ഉദ്യോഗസ്ഥരുമായും റെയിൽവേ ബോർഡ് ചെയർമാൻ കഴിഞ്ഞ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരിച്ചതായി യോഗത്തിൽ റെയിൽബോർഡ് ചെയർമാൻ വ്യക്തമാക്കി. റെയിൽവേയുടെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്ന് കേരളം പറയുമ്പോൾ റെയിൽവേയുടെ വരുമാനത്തെ അതെത്ര ബാധിക്കും എന്ന പരിശോധന വേണമെന്നും റെയിൽബോർഡ് ചെയർമാൻ ആവശ്യപ്പെട്ടു.

പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇത്: സീന

63,000 കോടിയിലധികം ചിലവ് വരും എന്ന കേരളത്തിന്‍റെ കണക്ക് റെയിൽവേ ബോർഡ് ഫിനാൻസ് മെമ്പർ യോഗത്തിൽ ചോദ്യം ചെയ്തു. 2020 മാർച്ചിലെ സാഹചര്യം അനുസരിച്ചാണ് ഇത് കണക്കാക്കിയതെന്നും യഥാർത്ഥ ചിലവ് എന്താകും എന്നത് പുതുക്കി നിശ്ചയിക്കണം എന്ന് റെയിൽവേ നിർദ്ദേശിച്ചു. റെയിൽവേയ്ക്ക് ധനസഹായം നൽകാനാവില്ലെന്നും ഭൂമി നൽകാനേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button