News

എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

ഹരിത വിഷയത്തില്‍ പികെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. പൊലീസിന് മൊഴി നല്‍കിയെന്നും, എംഎസ്എഫ് യോഗത്തിന്റെ മിനട്സ് പൊലീസിന് കൈമാറിയെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു.

മലപ്പുറം: എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരെ ലീഗ് നടപടി. ലത്തീഫിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. എംഎസ്എഫ് സംസ്ഥാന കമ്മറ്റി പ്രവർത്തനത്തിൽ ഏകോപനമില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.പുതിയ സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്ങാടിയെ തെരഞ്ഞെടുത്തു. ഹരിത വിഷയത്തില്‍ പികെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. പൊലീസിന് മൊഴി നല്‍കിയെന്നും, എംഎസ്എഫ് യോഗത്തിന്റെ മിനട്സ് പൊലീസിന് കൈമാറിയെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു.

ഇതിന്റെ ഭാഗമായാണ് നടപടി. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നല്‍കുകയുമായിരുന്നു. പികെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര് സ്വീകരിച്ചു വന്നത്. എംഎസ്എഫിലെ ചില വ്യക്തികളുടെ പ്രവര്‍ത്തി നാണക്കേടായി.

ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര് ആരോപണമുന്നയിച്ചിരുന്നു.ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്ർറായ പികെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്. പിന്നീട് ഹരിതയിലെ പത്ത് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്തതോടെ എംഎസ്എഫിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button