KeralaLatest NewsNews

സംസ്ഥാനത്ത്​ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യത: കോവിഡ് അവലോകന യോഗം നാളെ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. ഒമിക്രോൺ കേസുകൾ ഉൾപ്പെടെ വർധിക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മുഖ്യമന്ത്രി ചികിത്സക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ചാണ് നാളെ അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉണ്ടാകില്ല. അതിനാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയാനായി നാളെ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

Read Also  :  എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

അതേസമയം, കഴിഞ്ഞ അവലോകന യോഗത്തിൽ സ്​കൂളുകൾ അടയ്​ക്കണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അത്തരമൊരു നടപടിയിലേക്ക്​ പോകണ്ട എന്നായിരുന്നു സർക്കാരിന്റെ നിലപാട്​. എന്നാൽ, സ്​കൂളുകൾക്കും ഓഫീസുകൾക്കും നിയന്ത്രണം വേണമെന്ന്​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്​. നിലവില്‍ കല്യാണങ്ങളടക്കമുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരിക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button