MalappuramKeralaLatest News

മലപ്പുറത്ത് സ്‌കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം : എസ്എഫ്ഐ നേതാവിന്റെ കൈ ഒടിഞ്ഞു

സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.

മലപ്പുറം : മഞ്ചേരി പൂക്കുളത്തൂരിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു. പൂക്കുളത്തൂർ സിഎച്ച്എം ഹയർസെക്കന്ററി സ്‌കൂളിൽ ആയിരുന്നു സംഭവം. സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത പഠിപ്പുമുടക്കൽ സമരത്തിൽ പങ്കെടുക്കാൻ എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിലെ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യവുമായി പ്രധാന അദ്ധ്യാപികയെ സമീപിച്ച വിദ്യാർത്ഥികളിൽ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ സ്‌കൂളിൽ എത്തിയത്. തുടർന്ന് അദ്ധ്യാപകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘർഷം ഉണ്ടായത്. 10 മിനിറ്റോളം സ്‌കൂളിൽ സംഘർഷാവസ്ഥ നീണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button