KeralaLatest NewsIndia

മലപ്പുറത്ത് മൂന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത: ഉമ്മ പോലീസ് കസ്റ്റഡിയിൽ, രണ്ടാനച്ഛൻ മുങ്ങി

മാതാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മലപ്പുറം: തിരൂരിൽ മൂന്ന വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. സംഭവത്തിൽ കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ചെമ്പ്ര ഇല്ലപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയുടെ മകൻ ഷെയ്ഖ് സിറാജാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കുട്ടിയുടെ മാതാവും പശ്ചിമ ബംഗാൾ സ്വദേശിയാണ്. കുട്ടിയെ മലപ്പുറം ജില്ലാ ആശുപത്രിയിൽ എത്തിച്ച രണ്ടാനച്ഛൻ അർമാൻ  സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. മാതാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയിട്ട്​ ഒരാഴ്ചയായി. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ഷെയ്ഖ് റഫീഖാണ് കുട്ടിയുടെ മാതാവിന്‍റെ ആദ്യ ഭർത്താവ്.

 

shortlink

Post Your Comments


Back to top button