KozhikodeKeralaNattuvarthaLatest NewsNews

കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി : നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്. തൊണ്ടയാട് ബൈപ്പാസിൽ ആണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്നി വാനും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read Also : പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇത്: സീന

പന്നിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരെ വന്ന ഒമ്നി വാനിൽ ഇടിക്കുകയായിരുന്നു. ഒമ്നി വാനിൽ ഉണ്ടായിരുന്ന സിദ്ദിഖ് ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button