Latest NewsIndia

യുപിയിൽ യോഗിക്ക് തിരിച്ചടി നല്കാൻ ശിവസേന,100 സീറ്റിൽ മത്സരിക്കും: ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി റാവത്ത്

ഇവർക്ക് ബിജെപി മന്ത്രിസഭയിൽ മോശം പ്രകടനം മൂലം സീറ്റ് നിഷേധിച്ചതാണ് രാജിക്ക് കാരണം.

ന്യൂഡൽഹി: യുപി സര്‍ക്കാരിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാക്കള്‍ സമാജ്‍‍വാദി പാര്‍ട്ടിയിൽ ചേര്‍ന്നതിനു പിന്നാലെ ബിജെപിയ്ക്കെതിരെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വരും ദിവസങ്ങളിൽ കുറഞ്ഞത് 10 മന്ത്രിമാരെങ്കിലും യുപി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് റാവത്ത് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് മന്ത്രിമാർ രാജിവെച്ചത്. ഇവർക്ക് ബിജെപി മന്ത്രിസഭയിൽ മോശം പ്രകടനം മൂലം സീറ്റ് നിഷേധിച്ചതാണ് രാജിക്ക് കാരണം.

സ്വാമി പ്രസാദ് മൗര്യയുടെ മകൾക്ക് ബിജെപി എംപി സീറ്റ് കൊടുത്തെങ്കിലും മകനും സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് ഇദ്ദേഹത്തിന്റെ രാജിക്ക് കാരണം. രാജിവെച്ചവര്‍ സമാജ്‍‍വാദി പാര്‍ട്ടിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയായിരുന്നു കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം..രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ഇനിയും കൂടുമെന്നായിരുന്നു വാര്‍ത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

ഉത്തര്‍ പ്രദേശിൽ 50 മുതൽ 100 വരെ സീറ്റുകളിൽ ശിവസേന മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകനേതാവ് രാകേഷ് ടികായത്തുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ ഇത് രാഷ്ട്രീയ യോഗമായിരുന്നില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. കര്‍ഷകരുടെ പോരാട്ടം ഇനിയും തുടരേണ്ടതുണ്ടെന്നും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button