KeralaNattuvarthaLatest NewsNewsIndia

സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് കലയും സാഹിത്യവുമാണ്: സജി ചെറിയാൻ

കോഴിക്കോട്: സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് കലയും സാഹിത്യവുമാണെന്ന് മന്ത്രി സജി ചെറിയാൻ. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണമെന്നും, വായനശാലകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനപ്രതിനിധികളുടേയും ഭരണസംവിധാനങ്ങളുടേയും കടമയും ആവശ്യവുമാണെന്നും മന്ത്രി പറഞ്ഞു.

Also Read:വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ യുവാവ് പിടിയിൽ

‘പുസ്തകങ്ങളും കലാപ്രവര്‍ത്തനങ്ങളുമെല്ലാം സമൂഹത്തെ ഇളക്കി മറിക്കുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അത്തരം കലാ- സാംസ്‌കാരിക- ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കുന്നതില്‍ ഓരോത്തരും പങ്കാളികളാകണം. വായനശാലകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനപ്രതിനിധികളുടേയും ജനായത്ത ഭരണസംവിധാനങ്ങളുടേയും കടമയും ആവശ്യവുമാണ്’, സജി ചെറിയാൻ പറഞ്ഞു.

‘കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ വേദിയായി ഓഡിറ്റോറിയത്തെ മാറ്റാന്‍ കഴിയണം. ഇടക്കിടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അതുവഴി നാട്ടിലെ ജനങ്ങളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി കെട്ടിടം മാറുകയും ചെയ്തത്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button