Latest NewsIndia

യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ഗോരഖ്പൂരിൽ നിന്ന് : സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. ഇന്ന് ഉച്ചയോടെയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും മന്ത്രി ധർമ്മേന്ദ്ര പ്രധാനും പത്രസമ്മേളനത്തിൽ വച്ച് ലിസ്റ്റ് പുറത്തിറക്കിയത്.

ബിജെപി ആസ്ഥാനത്ത് വെച്ചു നടന്ന സമ്മേളനത്തിൽ ഏറ്റവുമധികം ഉയർന്ന ചോദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എവിടെ മത്സരിക്കുന്നു എന്നതായിരുന്നു. ഊഹാപോഹങ്ങൾ നീക്കിക്കൊണ്ട് ജി മത്സരിക്കുന്നത് ഗോരഖ്പൂരിൽ നിന്ന് ആണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

അഞ്ചു വട്ടം എംഎൽഎ സ്ഥാനമലങ്കരിച്ചിട്ടുള്ള യോഗിയുടെ ഭാഗ്യമണ്ഡലങ്ങളിൽ ഒന്നാണ് ഗോരഖ്പൂർ. നേരത്തെ, അദ്ദേഹം അയോധ്യയിൽ നിന്നോ മഥുരയിൽ നിന്നോ മത്സരിക്കുമെന്ന് വാർത്തകൾ പുറത്തു വന്നെങ്കിലും, ഇത് പ്രഖ്യാപനത്തോടെ ഊഹാപോഹങ്ങൾ അവസാനിച്ചു

shortlink

Related Articles

Post Your Comments


Back to top button