KeralaLatest NewsIndia

ശിവരഞ്ജിതിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതിന്റെ ഉത്തരവാദിയായ അധ്യാപകനെ പ്ര​ഫ​സ​റാ​ക്കി: യുജിസി നോട്ടീസ്

യു.​ജി.​സി അ​യ​ച്ച വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ല്‍​കാ​തെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല.

തി​രു​വ​ന​ന്ത​പു​രം: യൂണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്ത് കേ​സ് പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​യെ​ന്ന്​ ക​ണ്ടെ​ത്തി പ​രീ​ക്ഷാ ജോ​ലി​ക​ളി​ല്‍​നി​ന്ന് സ്ഥി​ര​മാ​യി ഡീ​ബാ​ര്‍ ചെ​യ്ത അ​ധ്യാ​പ​ക​നെ​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച സംഭവം വിവാദത്തിൽ. ഇതിനെതിരെ ​​​ യു.​ജി.​സി അ​യ​ച്ച വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ല്‍​കാ​തെ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല.

ക​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ല​ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക്ക്​ യു.​ജി.​സി മ​റു​പ​ടി ന​ല്‍​കി. യൂണി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും സ​ര്‍​ക്കാ​റി​ന്‍റെ​യും ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ നി​യ​മി​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ടു​ത്ത തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത്​ സേ​വ് എ​ജു​ക്കേ​ഷ​ന്‍ ഫോ​റം യു.​ജി.​സി സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ര്‍​ന്നാ​ണ് യു.​ജി.​സി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

2021 ജ​നു​വ​രി 19 ന് ​നി​യ​മ​സ​ഭ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ അ​ധ്യാ​പ​ക​നെ പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൃ​ത്യ​വി​ലോ​പ​ത്തി​ന് ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ര​ജി​സ്ട്രാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

യൂണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​റ്‌​സ് ക​മീ​ഷ​ന്‍റെ നി​യ​മ​ന​കാ​ര്യ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​തി​ല്‍ ഒ​രു​ത​ര​ത്തി​ലും ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മ​റു​പ​ടി യു.​ജി.​സി​യെ അ​റി​യി​ച്ച​ശേ​ഷം മാ​ത്ര​മേ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ എ​ന്നും യു.​ജി.​സി കേ​ര​ള വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് അ​യ​ച്ച നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ന്​ പ്ര​ഫ​സ​റാ​യി നി​യ​മ​നം ന​ല്‍​ക​രു​തെ​ന്നും ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കേ​ര​ള വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് എ​ജു​ക്കേ​ഷ​ന്‍ ഫോ​റം കേ​ര​ള ഗ​വ​ര്‍​ണ​ര്‍​ക്ക്​ ന​ല്‍​കി​യ നി​വേ​ദ​നം ഗ​വ​ര്‍​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. യൂണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തി​ന് നേ​ര​ത്തേ ഇ​തേ അ​ധ്യാ​പ​ക​നി​ല്‍​നി​ന്ന് മു​ഖ്യ വി​വ​രാ​വ​കാ​ശ കമ്മീ​ഷ​ണ​ര്‍ 3000 പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button