Latest NewsInternational

‘ഒറ്റ മാസത്തിനകം റഷ്യ ഉക്രൈൻ ആക്രമിക്കും’ : മുന്നറിയിപ്പു നൽകി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: റഷ്യ അടുത്ത 30 ദിവസത്തിനുള്ളിൽ ഉക്രൈനെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. ഈയടുത്തായി ഉക്രൈനു നേരെ റഷ്യ സൈബർ ആക്രമണം നടത്തിയിരുന്നു. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, കരമാർഗ്ഗമുള്ള ഒരു ആക്രമണത്തിന്റെ എല്ലാ സാധ്യതകളും കണ്ടെത്താൻ സാധിച്ചു എന്ന് വൈറ്റ്ഹൗസ് അവകാശപ്പെടുന്നു.

 

ഉക്രൈൻ റഷ്യയുമായി നയതന്ത്ര ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഉക്രൈൻ സർക്കാരിന്റെ എഴുപതോളം ഫെഡറൽ വെബ്സൈറ്റുകൾക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നു. സുരക്ഷാ സംവിധാനങ്ങൾക്കും ഡിഫൻസ് കൗൺസിലിനും നേരെയും റഷ്യ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി, മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും റഷ്യ ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് സൂചിപ്പിച്ചിരുന്നു. അമേരിക്ക ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button