KeralaNattuvarthaLatest NewsNews

കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹം തയ്യാറാവണം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹം തയ്യാറാവണമെന്ന് മന്ത്രി പി. പ്രസാദ്. നാളികേരത്തിന്‍റെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കണമെന്നും, മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ കൂടുതല്‍ ലാഭം നേടുന്നതിനുള്ള സാധ്യത കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി പറഞ്ഞു.

Also Read:വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്

‘സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതി നാളികേര കൃഷിയുടെ സംരക്ഷണവും വ്യാപനവും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്’, മന്ത്രി പറഞ്ഞു.

അതേസമയം, കായംകുളം നഗരസഭയിലെ 44 വാര്‍ഡുകളിലായി 250 ഹെക്ടര്‍ സ്ഥലത്ത് 43750 തെങ്ങുകളെ സംരക്ഷിക്കുവാൻ സഹായിക്കുന്ന കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 76 ലക്ഷം രൂപയാണ് മൂന്നു വര്‍ഷത്തേക്ക് ചെലവിടുക. ഇതിനായി വാര്‍ഡ് തലത്തില്‍ കേര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button