KeralaLatest NewsNews

‘ജയസൂര്യയുടെ വാദങ്ങൾ പൊളിഞ്ഞു, അസത്യം പറഞ്ഞത് ബോധപൂർവ്വം’; വിമര്‍ശിച്ച് മന്ത്രി പി പ്രസാദ്

കൊച്ചി: ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും മന്ത്രി ആരോപിച്ചു. ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു. മന്ത്രി പി രാജീവിന്‍റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍‌ സംസാരിക്കുകയായിരുന്നു ജയസൂര്യ.

അതേസമയം, നടൻ ജയസൂര്യക്കെതിരേ ഇടത് അനുകൂലികളുടെ സൈബർ ആക്രമണം ശക്തമാവുകയാണ്. അദ്ദേഹത്തിന്റെ പിറന്നാൾദിനമായിരുന്ന വ്യാഴാഴ്ച ആശംസകൾക്കൊപ്പം അധിക്ഷേപവും സൈബറിടങ്ങളിൽ നിറഞ്ഞു. ജയസൂര്യയെ ‘പേട്ട ജയൻ’എന്നുവിളിച്ച് ഇടത് സഹയാത്രികനായ സംവിധായകൻ എം.എ. നിഷാദ് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു. തുടർപ്രതികരണങ്ങൾക്കില്ലെന്ന നിലപാടിലാണ് ജയസൂര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button