Latest NewsIndia

യുപിയിൽ കളി മാറി മറിയുന്നു: അഖിലേഷിന്റെ പാളയത്തിൽ നിന്നും എംഎൽഎ മാർ ബിജെപിയിലേക്ക്

എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്.

ലഖ്‌നൗ: ഉത്തർപ്രദേശിൽ പകരത്തിനു പകരം തിരിച്ചടി നൽകി ബിജെപിയും. ബിജെപിയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 3 നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ സംഭവം വലിയ വാർത്തയായിരുന്നു. എന്നാലിപ്പോൾ തിരിച്ചടിയുമായി ബിജെപിയും രംഗത്തെത്തി. എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബെഹാത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ നരേഷ് സൈനി (കോണ്‍ഗ്രസ്), ഫിറോസാബാദ് എംഎല്‍എ ഹരി ഓം യാദവ് (എസ്പി), എസ്പി മുന്‍ എംഎല്‍എ ഡോ. ധര്‍മപാല്‍ സിങ് എന്നിവരാണു ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

എസ്പിക്ക് അധികാരം പിടിച്ചെടുക്കാന്‍ മൗര്യയുടെ പിന്തുണ മാത്രം മതിയാകില്ല. എത്ര തിരിച്ചടി ഉണ്ടായാലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന തന്നെയാണ് കണക്കു കൂട്ടൽ. എന്നാൽ കഴിഞ്ഞ തവണത്തെ മിന്നുന്ന വിജയമായ 403 എന്ന മാന്ത്രിക സംഖ്യയിൽ എത്തില്ല. അതേസമയം വർഗീയ വിഭജനമാണ് എസ്പിയും കോൺഗ്രസും അടങ്ങുന്ന കക്ഷികൾ ഉത്തർപ്രദേശിൽ നടത്തുന്നത്. ഗുണ്ടാ തലവന്മാർക്ക് സീറ്റു നൽകിയും ബിജെപി വിരോധികളായ ക്രിമിനലുകളെ മണ്ഡലങ്ങൾ പ്രതിനിധീകരിക്കാൻ അവസരം കൊടുത്തുമാണ് എസ്പി അധികാരം പിടിക്കാൻ ശ്രമിക്കുന്നത്.

കൂട്ടത്തിൽ മാധ്യമങ്ങളുടെ നല്ല പിന്തുണയും ഉണ്ട്. ലവില്‍ രാഷ്ട്രീയ ലോക് ദള്‍, എന്‍സിപി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ് പാര്‍ട്ടി, മഹാന്‍ ദള്‍, അപ്നാ ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനവാദി പാര്‍ട്ടി, ശിവസേന, എൻസിപി തുടങ്ങിയവ എസ്പി സഖ്യത്തിലുണ്ട്. അതേസമയം ബിജെപിയിലെ മോശം പ്രകടനം മൂലം സീറ്റ് നിഷേധിക്കപ്പെട്ടവരാണ് പാർട്ടി വിട്ടതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button