ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് മച്ചിന് മുകളിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് മച്ചിന് മുകളിൽ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍. ശാന്തകുമാരി (50) ആണ് കൊല്ലപ്പെട്ടത്. മുല്ലൂരില്‍ സ്വന്തം വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ അയല്‍വാസികളായിരുന്ന റഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പൊലീസ് പിടിയിലായി.

Also Read:ശിവരഞ്ജിതിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതിന്റെ ഉത്തരവാദിയായ അധ്യാപകനെ പ്ര​ഫ​സ​റാ​ക്കി: യുജിസി നോട്ടീസ്

ശാന്തകുമാരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ മൂന്നുപേരും രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോടെക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ച ശേഷം ഇവര്‍ കടന്നു കളയുകയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button