KeralaNattuvarthaLatest NewsNewsIndia

സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ സിപിഐഎമ്മിന് സാധിച്ചു: എ എ റഹീം

തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ തിരുവനന്തപുരം ജില്ലയിലെ സിപിഐഎമ്മിന് സാധിച്ചുവെന്ന് എ എ റഹീം. കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം സംഘടനാപരമായി വലിയ കരുത്താണ് ആർജ്ജിച്ചതെന്നും, വിവിധ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ കരുത്തു തെളിയിച്ചുവെന്നും എ എ റഹീം പറഞ്ഞു.

Also Read:രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘തലസ്ഥാന ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തിരശീലവീണു. സംഘപരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ ജില്ലയിൽ സിപിഐഎമ്മിന് സാധിച്ചു. പാറശ്ശാലയിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്. മികച്ച സംഘാടനമായിരുന്നു. വരും നാളുകളിലെ പോരാട്ടങ്ങൾക്ക് ഈ സമ്മേളനം കൂടുതൽ കരുത്ത് പകരുമെന്ന് ഉറപ്പ്’ എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

തലസ്ഥാന ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തിരശീലവീണു. കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം സംഘടനാപരമായി വലിയ കരുത്താണ് ആർജ്ജിച്ചത്. വിവിധ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ കരുത്തു തെളിയിച്ചു. സംഘപരിവാർ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ ജില്ലയിൽ സിപിഐഎമ്മിന് സാധിച്ചു.

പാറശ്ശാലയിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്. മികച്ച സംഘാടനമായിരുന്നു. വരും നാളുകളിലെ പോരാട്ടങ്ങൾക്ക് ഈ സമ്മേളനം കൂടുതൽ കരുത്ത് പകരുമെന്ന് ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button