KeralaLatest NewsNews

വലത്തേ കരണത്ത് അടിച്ചാല്‍ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല, തിരിച്ചടിക്കും: മുന്നറിയിപ്പുമായി കെ മുരളീധരന്‍

സംഘര്‍ഷത്തിന്റെ കാര്യം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരന്‍

കോഴിക്കോട്: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും സിപിഎം അടിച്ചുതകര്‍ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ എംപി. അങ്ങനെ തിരിച്ചടിക്കുമ്പോള്‍ കേരളം കലാപഭൂമിയാകുമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Read Also : മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

സംസ്ഥാനത്ത് ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ കാര്യം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ സിപിഎം തങ്ങളുടെ ഓഫീസ് അടിച്ച് തകര്‍ത്താല്‍ അത് കയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിയന്‍ ആശയത്തില്‍ നിന്ന് തങ്ങള്‍ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല്‍ വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. എന്നാല്‍ വലത്തേ കവിളില്‍ അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല്‍ അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button