Latest NewsNewsInternational

വരി നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്യൂ നില്‍ക്കും: യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 16,276 രൂപ

മ്യൂസിയങ്ങള്‍, സ്റ്റേഡിയങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍, ഗാലറികള്‍, കടകള്‍, മദ്യവില്‍പ്പനശാലകള്‍ തുടങ്ങി പലയിടത്തും വരി നല്‍ക്കും

ലണ്ടന്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാനും പരിപാടികള്‍ കാണാനും വരി നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി വരി നിന്ന് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 160 പൗണ്ട്. അതായത് എട്ടുമണിക്കൂര്‍ വരി നില്‍ക്കുന്നതിന് 16,276 രൂപ. വെസ്റ്റ് ലണ്ടനിലെ ഫുള്‍ഹാം സ്വദേശിയായ ഫ്രെഡി ബെക്കിറ്റ് എന്ന മുപ്പത്തൊന്നുകാരനാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്.

Read Also : ‘കൈകളില്‍ രക്തംപുരണ്ട കലാപകാരികള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നു:കലാപകാരികളെ പിടിക്കുന്നവര്‍ ബിജെപിയില്‍ ചേരുന്നു’

മ്യൂസിയങ്ങള്‍, സ്റ്റേഡിയങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍, ഗാലറികള്‍, കടകള്‍, മദ്യവില്‍പ്പനശാലകള്‍ തുടങ്ങി പലയിടത്തും വരി നല്‍ക്കും. സമ്പന്നരും ആരോഗ്യ പ്രശ്‌നങ്ങളുള്ള വയോധികരുമാണ് ഫ്രെഡിയുടെ കസ്റ്റമേഴ്‌സ്. ദിവസത്തിന്റെ ഏറിയ പങ്കും ക്യൂ നിന്ന് കളയാനില്ലാത്തവരും ഫ്രെഡിയെ പോലുള്ള പ്രഫഷണല്‍ വരിനില്‍ക്കല്‍ തൊഴിലാളികളെ ആശ്രയിക്കുന്നു.

ക്യൂ നില്‍ക്കാന്‍ ആളുകളില്‍ നിന്ന് മണിക്കൂറിന് 20 പൗണ്ട് അഥവാ 2,034 രൂപയാണ് വാങ്ങുന്നത്. ഈ ജോലി ചെയ്യുന്നതിന് ഒരു സന്യാസിയുടെ ക്ഷമയും ശാന്തതയും ആവശ്യമാണെന്ന് ഫ്രെഡി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button