Latest NewsKeralaNews

ഷാൻ ലക്ഷ്യം വെച്ചത് ഭര്‍ത്താവ് ഗൾഫിലുള്ള യുവതികളെ, ഇതുവരെ വശീകരിച്ച് കൊണ്ടുപോയത് അഞ്ച് യുവതികളെ:പോലീസ് പറയുന്നതിങ്ങനെ

വർക്കല : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വർക്കല രഘുനാഥപുരം ബി.എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരെ രണ്ട് സ്ത്രീകൾക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള ഒരു റിസോർട്ടിൽ നിന്നും പിടികൂടുകയായിരുന്നു.

റിയാസിനും ഷാനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു. പ്രണയവും ഒളിച്ചോട്ടവും മാത്രമല്ലെന്നും പണം സമ്പാദിക്കാനായി പ്ലാൻ ചെയ്തുള്ള ഒളിച്ചോട്ടമാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. പണ സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവമുള്ളവരാണ് ഇരുവരുമെന്ന പോലീസ് പറയുന്നു.

Also Read:എന്തിനാണ് ഈ വാഹനങ്ങളെ തടഞ്ഞിട്ടിരിക്കുന്നത്.. ഏതെങ്കിലും രാജാവ് ഇവിടെ വരുന്നുണ്ടോ? ഐ.എ.എസ് ഓഫീസറെ ശാസിച്ച് മുഖ്യമന്ത്രി

ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരിൽ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഭർത്താക്കന്മാർ ഗൾഫിലുള്ള സ്ത്രീകളെയാണ് ഷൈൻ ലക്ഷ്യം വെയ്ക്കുന്നത്. ഇവരുമായി സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അടുപ്പത്തിലായി, അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം ഒരുമിച്ച് ജീവിക്കാനെന്ന വ്യാജേന ഒളിച്ചോടും. ഒളിച്ചോടി ശേഷം സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ചോദിക്കും.

കഴിഞ്ഞ 26-നാണ് കാമുകന്മാർക്കൊപ്പം സ്ത്രീകൾ നാടുവിട്ടത്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ച് വശീകരിച്ച് വശത്താക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. തുടർന്ന് സ്ത്രീകളിൽ നിന്നും സ്വർണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ച് വരികയുമായിരുന്നു ഷാനും റിയാസും.

Also Read:പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി: പാക് ഭീകര വനിതയെ വിട്ടയക്കണമെന്ന് ആവശ്യം

എന്നാൽ, സ്ത്രീകളെ കാണാതായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. പിഞ്ചു കുട്ടികൾ അമ്മമാരെ കാണാതെയും മനോവിഷമത്താൽ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിൽ ആയിരുന്നു എന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ സ്ത്രീകൾക്കെതിരെ ബാല സംരക്ഷണ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button