KollamKeralaNattuvarthaLatest NewsNews

പാ​റ ക്വാ​റി​യി​ല്‍ ജാ​ക്ക്ഹാ​മ​ര്‍ മ​റി​ഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

വെ​സ്റ്റ്‌ ബം​ഗാ​ള്‍ സ്വ​ദേ​ശി ബാ​ബു​ല്‍ റോ​യ് (38) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ല്‍ : പാ​റ ക്വാ​റി​യി​ല്‍ പാ​റ പൊ​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ക്ക്ഹാ​മ​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. വെ​സ്റ്റ്‌ ബം​ഗാ​ള്‍ സ്വ​ദേ​ശി ബാ​ബു​ല്‍ റോ​യ് (38) ആ​ണ് മ​രി​ച്ച​ത്. ചി​ത​റ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാറക്വാറിയിലാണ് അപകടം.

വെള്ളിയാഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ചി​ത​റ ത​ല​വ​ര​മ്പ് നാ​ലു​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ ക്വാ​റി​യി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നാ​യി വെ​ടി​മ​രു​ന്ന് നി​റ​യ്ക്കാ​ന്‍ കു​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ ജാ​ക്ക്ഹാ​മ​ര്‍ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : 3000ത്തിലധികം പേരുമായി യോ​ഗം നടത്തി സമാജ് വാദി പാർട്ടി: താക്കീത് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

വാ​ഹ​ന​ത്തി​നും പ​റ​ക്കു​മി​ട​യി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഉടൻ തന്നെ പു​റ​ത്തെ​ടു​ത്ത് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചി​ത​റ പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി. സംഭവത്തിൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button