PathanamthittaKeralaLatest NewsNews

ശബരിമല തീര്‍ത്ഥാടനം: ബുധനാഴ്ച വരെ നിയന്ത്രണങ്ങളോടെ ദര്‍ശനം തുടരും, സ്‌പോട്ട് ബുക്കിംഗ് ചെയ്യാം

കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും

പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങളോടെ ബുധനാഴ്ച വരെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ത്ഥാടകര്‍ക്ക് സ്‌പോട്ട്ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും.

Read Also : ധീരജിന്റെ കൊലപാതകം കെപിസിസി പ്രസിഡന്റിന്റെ അറിവോടെ, സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി

ശബരിമല വികസനവും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കലുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലവികസനത്തിന് ആവശ്യമായ വനഭൂമി വിട്ട് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീ പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല നട അടക്കുന്ന ജനുവരി ഇരുപതിന് പമ്പയില്‍ പ്രത്യേക അവലോകനയോഗം ചേരും.

shortlink

Related Articles

Post Your Comments


Back to top button