Latest NewsUAENewsInternationalGulf

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത: പർവതങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം

ദുബായ്: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്നുണ്ട്. ദുബായ് എക്‌സ്‌പോ 2020 ഏരിയ, മാർഗം, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാലെന്താ കുഴപ്പം? നായകൻ വിളക്ക് കത്തിച്ചതും ശബരിമലയ്ക്ക് പോയതുമൊക്കെ ഒരു തെറ്റോ?:സംവിധായകൻ

റാസൽഖൈമയിലും കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പർവ്വതപ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: സിപിഎമ്മിന് മുഖ്യം പാര്‍ട്ടി പരിപാടിയും തിരുവാതിരക്കളിയും, മരണത്തിന്റെ വ്യാപാരികള്‍ ആരെന്ന് ഇപ്പോൾ വ്യക്തം: വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button