Latest NewsNewsInternational

അമേരിക്കയില്‍ ജനങ്ങളെ ദുരിതത്തിലാക്കി കൊടുങ്കാറ്റും മഞ്ഞ് വീഴ്ചയും, കനത്ത നാശനഷ്ടം : നഗരങ്ങള്‍ പലതും ഇരുട്ടില്‍

വാഷിംഗ്ടണ്‍: കാനഡയിലും യുഎസിലും ആഞ്ഞുവീശിയ ശീതകൊടുങ്കാറ്റില്‍ എത്തിയ കനത്ത മഞ്ഞും ഐസും ഈ രാജ്യങ്ങളില്‍ കനത്ത പ്രതിസന്ധി തീര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും 80 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1,45,000ത്തിലധികം ആളുകള്‍ക്ക് വൈദ്യുതിയില്ല,

Read Also : അതെന്താ വിനീത് ശ്രീനിവാസാ, സ്ത്രീകള്‍ക്ക് പത്രാസ് വരൂലേ?: ഹൃദയത്തിലെ പാട്ടിനെതിരെ വിമർശനവുമായി രേവതി സമ്പത്ത്

നിരവധി വിമാനങ്ങള്‍ റദ്ദാക്കി. വെര്‍ജീനിയ, ജോര്‍ജിയ, നോര്‍ത്ത്, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ ഒരടിയോളം മഞ്ഞുകട്ടകള്‍ രൂപപ്പെട്ടതായി യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി. മഞ്ഞും ഐസും യാത്രകള്‍ ദുഷ്‌കരമാക്കി. മരങ്ങള്‍ കടപുഴകി വീഴുന്നതിനും വൈദ്യുതി മുടക്കത്തിനും കാരണമാകുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നൂറുകണക്കിന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതായി ഹൈവേ പട്രോള്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button