KeralaLatest NewsNews

ബി.ജെ.പി ഒഴിച്ച്‌ എല്ലാ പാര്‍ട്ടികളിലും പോപ്പുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുണ്ട്, തുറന്നു പറയാൻ മടിയില്ല: കെ സുരേന്ദ്രൻ

കോഴിക്കോട്: ബി.ജെ.പി ഒഴിച്ച്‌ എല്ലാ പാര്‍ട്ടികളിലും പോപ്പുലർ ഫ്രണ്ട് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വിമർശനവുമായി കെ സുരേന്ദ്രൻ രംഗത്ത്. എനിക്കത് തുറന്നുപറയുന്നതില്‍ മടിയില്ല. എല്ലാ പാര്‍ട്ടികളിലേക്കും പോപുലര്‍ ഫ്രണ്ട് ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ജനകീയ പ്രതിരോധം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read:വിശുദ്ധ ഫ്രാങ്കോ പിതാവിന് വയറിളകിയപ്പോൾ തെറിച്ചു വീണതാകാം പിസി ജോർജ്: വിമർശനവുമായി സോഷ്യൽ മീഡിയ

‘എല്ലാ പാര്‍ട്ടികളിലും പോപുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയിരിക്കുകയാണ്. എം.കെ. മുനീര്‍ പത്ത് വര്‍ഷം മുൻപ് കോഴിക്കോട്ട് പറഞ്ഞു, എല്ലാ മതേതര പാര്‍ട്ടികളിലും എന്‍.ഡി.എഫ് നുഴഞ്ഞുക‍യറിയിരിക്കുകയാണ്. അന്ന് എന്‍.ഡി.എഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബി.ജെ.പി ഒഴിച്ച്‌ എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞുകയറി. എനിക്ക് തുറന്നുപറയുന്നതില്‍ മടിയില്ല’, സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കൃത്യമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരുന്നു പരിപാടി ജില്ലയിൽ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button