AlappuzhaLatest NewsKeralaNattuvarthaNews

രഞ്ജിത് ശ്രീനിവാസൻ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത എസ്‌ഡിപിഐ നേതാവ് പിടിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത എസ്‌ഡിപിഐ നേതാവ് പിടിയിൽ. എസ്‌ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളാണ് ഷെർനാസ് എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

രഞ്ജിത്  ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഷെർനാസിനെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. 12 പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി നേരത്തെ പോലീസ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button