CricketLatest NewsNewsSports

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനെ തീരുമാനിച്ചു: പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനും രോഹിത് തന്നെയായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവും’.

Read Also:- ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ

‘ജോലി ഭാരം വളരെ കൂടുതലാവും. അതിനാല്‍ തന്നെ രോഹിത് വളരെയധികം ഫിറ്റ്നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റ്നസില്‍ രോഹിത്തിനു അധികമായി പ്രവര്‍ത്തിക്കേണ്ടി വരും’ ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button